ഇന്ന് അര്‍ദ്ധരാത്രിയില്‍ ഉല്‍ക്കമഴ ഭൂമിയിലേക്ക്; പ്രകൃതിയുടെ ദൃശ്യവിരുന്ന് കേരളത്തിലും; അകാശത്ത് പൊട്ടിവിരിയുന്ന വിസ്മയം കാത്ത് വാനനിരീക്ഷകരും ശാസ്ത്രലോകവും

Sunday 17 November 2019 7:28 pm IST

ചെറു കല്ലുകളും പാറക്കഷണങ്ങളുമായി ഇന്ന് (നവംബര്‍ 18) അര്‍ദ്ധരാത്രിയില്‍ ഉല്‍ക്കമഴ ഭൂമിയിലേക്ക് പെയ്തിറങ്ങും. ലിയോനിഡ് ഉല്‍ക്കമഴ എന്ന പ്രതിഭാസമാണ് ലോകത്തിന്റെ കൗതുകം കൂട്ടാനെത്തുന്നത്. 

ആകാശത്ത് പൊട്ടിവിരിയുന്ന വിസ്മയം കാണാന്‍ വാനനിരീക്ഷകരും ശാസ്ത്രലോകവും കാത്തിരിക്കുകയാണ്. മേഘങ്ങളില്ലാത്ത ആകാശത്തായിരിക്കും ഉല്‍ക്കാമഴ കൂടുതല്‍ തെളിമയോടെ കാണാനാവുക. ദൂരദര്‍ശിനിയോ മറ്റ് പ്രത്യേകം ഉപകരണങ്ങളോ ഒന്നുമില്ലാതെ തന്നെ നഗ്‌നനേത്രങ്ങള്‍കൊണ്ട് മനുഷ്യര്‍ക്ക് പ്രകൃതി ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് കാണാനാകും. ഉല്‍ക്കാമഴ പുലര്‍ച്ചെയും സൂര്യോദയത്തിനു ശേഷവും നീളുമെങ്കിലും ഇരുണ്ട ആകാശത്തായിരിക്കും വ്യക്തമായി കാണാനാവുക. കേരളത്തിലും അനുഭവവേദ്യമാണ് പ്രകൃതിയുടെ വിസ്മയം.

എല്ലാവര്‍ഷവും നവംബറിലാണ് ഈ പ്രതിഭാസമുണ്ടാകാറുള്ളത്. സൂര്യനെ വലം വെക്കുന്ന ടെമ്പല്‍-ടട്ടില്‍ എന്ന വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിന് അരികിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ലിയോണിഡ് ഉല്‍ക്കമഴ ഉണ്ടാകുന്നത്. 33.3 വര്‍ഷമെടുത്ത് സൂര്യനെ വലംവെക്കന്ന ടെമ്പല്‍-ടട്ടില്‍ തന്റെ ഭ്രമണപഥത്തില്‍ അവശേഷിപ്പിക്കുന്ന ചെറു കല്ലുകളും പാറക്കഷണങ്ങളുമാണ് ഉല്‍ക്കാമഴയായി ഭൂമിയിലേക്ക് പതിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.