മെസിക്ക് വിലക്കും പിഴയും

Thursday 25 July 2019 6:00 am IST

ബൂണസ് അയേഴ്‌സ്: അര്‍ജന്റീന ക്യാപ്റ്റനും സൂപ്പര്‍ സ്റ്റാറുമായ ലയണല്‍ മെസിക്ക് ഒരു മത്സരത്തില്‍ വിലക്കും ഒരു ലക്ഷം പിഴയും. കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസ്താവനകളെ തുടര്‍ന്നാണ് മെസിക്കെതിരെ കോപ്പ അമേരിക്ക സംഘാടകര്‍ നടപടി സ്വീകരിച്ചത്.

ചിലിയുടെ ഗാരി മെഡലുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് റഫറി മെസിയെ ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കിയത്. ഗാരി മെഡലിനെയും പുറത്താക്കിയിരുന്നു. മത്സരത്തില്‍ നിന്ന്  പുറത്താക്കാനുള്ള കുറ്റം താന്‍ ചെയ്തിട്ടില്ലെന്ന് മെസി വാദിച്ചു. പക്ഷെ റി പ്ലേയില്‍ മെസി ചുവപ്പ് കാര്‍ഡ് അര്‍ഹിച്ചിരുന്നെന്ന് വ്യക്തമായി.

ലൂസേഴ്‌സ് ഫൈനലില്‍ ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാം സ്ഥാനം നേടി. കോപ്പ അമേരിക്കയുടെ സംഘാടകരായ സൗത്ത അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ അഴിമതിയുണ്ടെന്ന് മെസി ആരോപിച്ചു. ബ്രസീലിനെ ജേതാക്കളാക്കാനായി സംഘാടകര്‍ കള്ളക്കളി നടത്തുകയാണെന്നും മെസി ആരോപിച്ചു.

മെസിയുടെ ഈ പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. പക്ഷെ ശക്തമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഒരു മത്സരത്തില്‍ വിലക്കും ഒരു ലക്ഷം രൂപ പിഴയും ഈടാക്കുമെന്ന് കോപ്പ അമേരിക്ക സംഘാടകര്‍ അറിയിച്ചു.ഈ വിലക്ക് കാരണം 2022 ലോകകപ്പ് യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ മെസിക്ക് കളിക്കാനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.