വിദ്യാരംഭത്തിന് അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍.. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷം ഒക്ടോബർ 26 ന്‌‌--

Wednesday 9 October 2019 10:35 am IST

ലണ്ടൻ: കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തി വരുന്ന വിദ്യാരംഭം ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം ഒക്ടോബർ എട്ടാം തീയതി ചൊവ്വാഴ്ച തോൺടൺ ഹീത്ത് ശിവസ്‌കന്ദഗിരി മുരുകൻ ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങില്‍ അഞ്ച് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

ശാന്തി മുരളീ അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മന്ത്രാര്‍ച്ചന നടന്നു. മുഖ്യാഥിതി ആയി എത്തിയ മലയാള ചലച്ചിത്രനടനും, നിർമ്മാതാവുമായ ഉണ്ണി ശിവപാൽ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു. 

ദീപാവലി ആഘോഷം ഒക്ടോബർ 26 ന്

ദീപങ്ങളുടെ നിരയൊരുക്കി വിശ്വാസപെരുമയില്‍ ലണ്ടൻ ഹിന്ദു ഐക്യവേദി ദീപാവലി ആഘോഷിക്കുന്നു. 2019 ഒക്ടോബർ 26ന് ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ വിപുലമായ ചടങ്ങുകളോടെ ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ദീപാവലി ആഘോഷിക്കും. 

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി അഥവാ ദിവാളി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. കൈകളില്‍ എന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ് ദീപാവലി.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. 26 October 2019 വൈകുന്നേരം 5.30 മുതൽ ഭജന (LHA), ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു.കെ മലയാളികളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org

Facebook:https://www.facebook.com/londonhinduaikyavedi.org

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.