ലൂസിഫര്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍; മലയാള സിനിമയുടെ നട്ടെല്ലായി മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ട്

Sunday 7 July 2019 12:36 pm IST

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂടുകെട്ടില്‍ പിറന്ന ലൂസിഫര്‍ സിനിമയ്ക്ക് ചരിത്ര നേട്ടം. മലയാളസിനിമയിലെ ആദ്യത്തെ 200 കോടി ക്ലബ് നേട്ടം കൈവരിച്ചതിന് പിന്നാലെ  കേരളത്തില്‍ നിന്ന് മാത്രം നൂറ് കോടി കളക്ഷന്‍ കൈവരിച്ച ചിത്രം, സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലും ലൂസിഫര്‍ ഇടം പിടിച്ചു.  രജനീകാന്തിന്റെ പേട്ട കഴിഞ്ഞാല്‍ 2019ല്‍ സൗത്ത് ഇന്ത്യയിലിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കളക്ഷന്‍ നേടിയത് ലൂസിഫറാണ്.

 ആദ്യ എട്ട് ദിവസങ്ങള്‍ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമയാണ് ലൂസിഫര്‍. ലൂസിഫര്‍ പുലിമുരുകന്റേതടക്കം മലയാളത്തിലെ നിലവിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുക്കൊണ്ട് 50 ദിവസങ്ങള്‍ക്കൊണ്ട് വേള്‍ഡ് വൈഡ് ഗ്രോസ്സ് 200 കോടി കടന്നിരുന്നു. ഏകദേശം 13.5 കോടിയോളം രൂപയ്ക്കാണ് ലൂസിഫര്‍ ഡിജിറ്റല്‍ പകര്‍പ്പവകാശം ആമസോണ്‍ നേടിയെടുത്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ലൂസിഫര്‍ നിര്‍മ്മിച്ചത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സിനിമയുടെ തിരക്കഥ തയാറാക്കിയത് മുരളി ഗോപിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.