ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ജീവിക്കാന്‍ സമാധാനമുണ്ട്; അവിടെ തന്നെ ജീവിക്കാന്‍ അനുവദിക്കണം; മറ്റു മതവിശ്വാസികളുടെ മെക്കിട്ട് കേറാന്‍ ഹിന്ദുക്കള്‍ വരാറില്ലെന്നും എഴുത്തുകാരന്‍ ബെന്നി

Thursday 12 December 2019 5:24 pm IST

 

തിരുവന്തപുരം: ദയവായി ഹിന്ദുക്കള്‍ക്കിടയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എഴുത്തുകാരന്‍ എം.വി ബെന്നി. ദേശീയ പൗരത്വ ഭേദഗതി ബില്ലിനെകുറിച്ച് രാജ്യമെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു പ്രസ്താവനയുമായി എഴുത്തുകാരന്‍ എത്തിയിരിക്കുന്നത്. ഹിന്ദുക്കള്‍ക്കിടയില്‍ താമസിക്കുന്നതാണ് സുഖമെന്നു കാരണ സഹിതം വ്യക്തമാക്കുകയാണ് ബെന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്.താന്‍ താമസിക്കുന്നത് ഒരു ഹിന്ദു ഭൂരിപക്ഷ മേഖലയിലാണെന്നും അതിനാല്‍ തനിക്ക് സമാധാനമുണ്ടെന്നും അദേഹം പറയുന്നു. നമ്മുടെ മതവിശ്വാസങ്ങളുടെ മെക്കിട്ട് കേറാന്‍ സാധാരണഗതിയില്‍ ഹിന്ദുക്കള്‍ വരാറില്ല, ഏതു വിഭാഗമായാലും. കേരളത്തില്‍ അവരെ പ്രകോപിപ്പിക്കണമെങ്കില്‍ വലിയ പാടാണ്. അതുകൊണ്ടാണ് അന്യരാജ്യങ്ങളിലെ അന്യമതസ്ഥര്‍പോലും ഇങ്ങോട്ട് കുടിയേറാന്‍ ആഗ്രഹിക്കുന്നതെന്നും ബെന്നി പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ദയവായി ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണം.

തൃശ്ശൂരില്‍ വീടിനടുത്ത് ബ്രാഹ്മണരും നായന്മാരുമാണ്, കൊച്ചിയില്‍ വീടിനടുത്ത് ഈഴവരും മറ്റ് അവര്‍ണ്ണ വിഭാഗങ്ങളുമാണ്. മറ്റുമതസ്ഥര്‍ നാട്ടില്‍ ഇല്ല എന്നല്ല. എങ്കിലും ഹിന്ദുക്കള്‍ക്കിടയില്‍ താമസിക്കുന്നതാണ് സുഖം. നമ്മുടെ മതവിശ്വാസങ്ങളുടെ മെക്കിട്ട് കേറാന്‍ സാധാരണഗതിയില്‍ ഹിന്ദുക്കള്‍ വരാറില്ല, ഏതു വിഭാഗമായാലും. കേരളത്തില്‍ അവരെ പ്രകോപിപ്പിക്കണമെങ്കില്‍ വലിയ പാടാണ്.അതുകൊണ്ടാണ് അന്യരാജ്യങ്ങളിലെ അന്യമതസ്ഥര്‍പോലും ഇങ്ങോട്ട് കുടിയേറാന്‍ ആഗ്രഹിക്കുന്നത്. പൗരത്വം ഉണ്ടായാലും ശരി ഇല്ലെങ്കിലും ശരി ഇവിടെ കഴിഞ്ഞുകൂടാന്‍ ഞങ്ങളെ അനുവദിക്കണം. ഇവിടെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ ഞങ്ങള്‍ എന്തുചെയ്യും എന്ന് ചോദിക്കുന്നവരുണ്ട്. അറ്റകൈക്ക് വല്ല നേപ്പാളിലേക്കും പോകാമല്ലോ.എന്തായാലും ഹിന്ദുക്കള്‍ക്കിടയില്‍ താമസിക്കുന്നതാണ് സുഖം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.