ഗുരു സന്ദേശ പ്രചാരണത്തിൽ പങ്ക് വഹിക്കുന്നതിൽ ആഹ്ലാദം പങ്ക് വച്ച് യൂസഫലി, ദൈവദശകം പ്രചാരണത്തിന് സഹായം നൽകും

Monday 2 December 2019 12:38 pm IST

ഷാർജ: ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം വിശ്വവിശാലതയിലേക്ക് പദ്ധതിക്ക് പൂർണ പിന്തുണയും സഹായവും നൽകുമെന്ന് പത്മശ്രീ എം.എ. യൂസഫലി. ദൈവദശകം വിശ്വ വിശാലതയിലേക്ക് ആഗോള പ്രചാരണ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അടുത്ത പരിപാടിയുടെ മുഴുവൻ ചെലവും താൻ വഹിക്കുമെന്നു ഗുരു സന്ദേശ പ്രചാരണത്തിൽ ഭാഗഭാക്കാകുന്നതിലെ സന്തോഷവും യൂസഫലി പങ്കുവെച്ചു. 

ദൈവദശകം ലോകം മുഴുവൻ പ്രചരിപ്പിക്കുന്ന പദ്ധതിക്കു തന്റെ ടീമിന്റെ സഹായം നൽകുമെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണനാണ് എം.എ. യൂസഫലി ഉറപ്പ് നൽകിയത്. ഗുരുവിന്റെ അനുകമ്പാ ദശകത്തിലെ വരികളും ദൈവദശകത്തിലെ വരികളും ആലപിച്ചാണ് എം.എ. യൂസഫലി പ്രസംഗം പൂർത്തിയാക്കിയത്. ദൈവദശകം അരമായ ഭാഷയിൽ തർജമ ചെയ്ത ആർച്ച് ബിഷപ് മാർ അപ്രേമുമായും ദൈവദശകം ന്യത്താ വിഷ്ക്കാരം നൃത്ത സംവിധാനം നിർവഹിച്ച കലാമണ്ഡലം ഹൈമവതിയോടും പ്രത്യേകം സംവദിച്ചു.

ദൈവദശകം ചടങ്ങിൽ പ്രസംഗിച്ച ശേഷം ഷാർജ സ്റ്റേഡിയത്തിൽ അണിനിരന്ന നർത്തകരെ നേരിട്ടെത്തി അഭിനന്ദിച്ചും സംവദിച്ചുമാണ് എം.എ യൂസഫലി മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.