രാജസ്ഥാന്‍ ബിജെപി പ്രസിഡന്റ് മദന്‍ ലാല്‍ സെയ്നി അന്തരിച്ചു; ബിജെപി കുടുംബത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമെന്ന് പ്രധാനമന്ത്രി

Tuesday 25 June 2019 9:05 am IST

ന്യൂദല്‍ഹി: രാജസ്ഥാന്‍ ബിജെപി പ്രസിഡന്റും രാജ്യസഭാ എംപിയുമായ മദന്‍ലാല്‍ സെയ്നി(75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ അദ്ദേഹം കഴിഞ്ഞ 3 ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ബിജെപി കുടുംബത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് മദന്‍ലാല്‍ സെയ്നിയുടെ നിര്യാണമെന്നും തന്റെ പ്രാര്‍ത്ഥനകളും ചിന്തകളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.മദന്‍ലാല്‍ സെയ്നിയുടെ നിര്യാണത്തില്‍ ദു:ഖിതനാണെന്നും എംപി, എംഎല്‍എ, സംസ്ഥാന ബിജെപി പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം വിഭജനമില്ലാത്ത സേവനം അനുഷ്ഠിച്ചുവെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.