ഇന്ത്യന്‍ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം മാധവ് ആപ്‌തെ അന്തരിച്ചു

Monday 23 September 2019 11:19 am IST

മുംബൈ:ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം മാധവ് ആപ്‌തെ(86) അന്തരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.

1989 മുതല്‍ വളരെക്കാലം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 1948 ലാണ് മാധവ് തന്റെ ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത്. 1950 കളിലാണ് അദ്ദേഹം ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കായി ഏഴ് ടെസ്റ്റുകളില്‍ ഓപ്പണറായി കളിച്ചിട്ടുള്ള താരമാണ് മാധവ് ആപ്തെ. 542 റണ്‍സാണ് ഏഴു ടെസ്റ്റുകളില്‍ നിന്നായി ഇദ്ദേഹം നേടിയിട്ടുള്ളത്. ഇതില്‍ രാജ്യാന്തര മത്സരത്തിലെ ടോപ് സ്‌കോറായ 163 റണ്‍സും ഉള്‍പ്പെടുന്നു.

വലംകൈയ്യന്‍ ബാറ്റ്സ്മാനായ മാധവ് ആപ്‌തെ 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ്. ഇതില്‍ മുംബൈയ്ക്കു വേണ്ടി കളിച്ച 46 രഞ്ജി ട്രോഫി മത്സരങ്ങളും ബംഗാളിനു വേണ്ടി കളിച്ച മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങളും ഉള്‍പ്പെടുന്നു. 3336 റണ്‍സായിരുന്നു ഫസ്റ്റ് ക്ലാസ് മത്സരങ്ങില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ളത്. ഇതില്‍ ആറ് സെഞ്ചുറികളും 16 അര്‍ദ്ധ സെഞ്ചുറികളും' 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.