മഹാരാഷ്ട്ര, ഹരിയാന നിയമസഭാ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചനകളില്‍ എന്‍ഡിഎയ്ക്ക് ലീഡ്

Thursday 24 October 2019 8:37 am IST

മുംബൈ : വോട്ടെണ്ണല്‍ ആരംഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ ലീഡില്‍. 354 മണ്ഡലങ്ങളിലെ വോട്ടെടുപ്പില്‍ നിലവില്‍ 158 സീറ്റുകളില്‍ ബിജെപി- ശിവസേന സഖ്യം ലീഡു ചെയ്യുകയാണ്.  63 സ്ഥലത്ത് യുപിഎ മുന്നിട്ട് നില്‍ക്കുന്നു. 288 മണ്ഡലങ്ങളിലേക്കാണ് ഇവിടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ചുകൊണ്ടാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് മഹാരാഷ്ട്രയില്‍ 145 സീറ്റാണ് വേണ്ടത്. ഹരിയാനയിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടതിലുമധികം സീറ്റുകളില്‍ എന്‍ഡിഎ സഖ്യം ലീഡു നേടിയാണ് ഇപ്പോള്‍ ബിജെപിയുടെ മുന്നേറ്റം. 

ഹരിയാനയിലും എന്‍ഡിഎ സഖ്യം തന്നെയാണ് ലീജ് ചെയ്യുന്നത്. 55 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നത്. 17 സീറ്റുകളില്‍ മാത്രമാണ് യുപിഎയ്ക്ക് നിലവില്‍ മുന്നേറാന്‍ സാധിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലായി 2 ലോക്‌സഭാ മണ്ഡലങ്ങളിലും 49 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിലും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ഹരിയാനയില്‍ വേണ്ടത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.