മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തും; കോണ്‍ഗ്രസ് കനലൊരു കരിക്കട്ടയാകും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങള്‍

Monday 21 October 2019 7:22 pm IST

ന്യൂദല്‍ഹി: മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൃഗീയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മഹാരാഷ്ട്രയിലെ ബിജെപി ശിവസേന സഖ്യത്തെ തടയാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ആവില്ലന്നാണ് എല്ലാ മാധ്യമങ്ങളും നടത്തിയ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 288 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരുനൂറില്‍ അധികം സീറ്റുകള്‍ നേടിയാണ് ബിജെപി ശിവസേന സംഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനങ്ങള്‍. 

ജന്‍ കീ ബാത്തിന്റെ പ്രവചനം അനുസരിച്ച് ബിജെപി-ശിവസേന സഖ്യം 223 സീറ്റും കോണ്‍ഗ്രസ് 54 സീറ്റും എന്‍സിപി 11 സീറ്റും നേടുമെന്നാണ് പ്രവചനം. ടിവി 9 മറാത്തിയുടെ സര്‍വേ അനുസരിച്ച് ബിജെപി-ശിവസേന സഖ്യം 197 സീറ്റുകളും കോണ്‍ഗ്രസ് 75, എന്‍സിപി 16 സീറ്റുകളും നേടും. എബിപി സി വോട്ടര്‍ സര്‍വേ: ബിജെപി-ശിവസേന- 204, കോണ്‍ഗ്രസ് 69, എന്‍സിപി 15. സിഎന്‍എന്‍ ന്യൂസ് 18: ബിജെപി-ശിവസേന 243, കോണ്‍ഗ്രസ് 41, എന്‍സിപി 4.  ഇന്ത്യാ ടുഡെ മൈ ആക്‌സിസ്: ബിജെപി-ശിവസേന181,  കോണ്‍ഗ്രസ് 81, എന്‍സിപി 26, ടൈംസ് നൗ: ബിജെപി-ശിവസേന 230, കോണ്‍ഗ്രസ് 48, ശിവസേന 10.  പോള്‍ ഓഫ് പോള്‍സ്: ബിജെപി-ശിവസേന 231, കോണ്‍ഗ്രസ്61, എന്‍.സി.പി 14.ഫഡ്‌നാവിസ് മന്ത്രി സഭ രണ്ടാമതും വന്‍ ഭൂരിപക്ഷത്തിലൂടെ ഭരണത്തിലേറുമെന്നാണ് എല്ലാ സര്‍വേകളും വ്യക്തമാക്കുന്നത്. 

ഹരിയാനയിലെ  മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭ വീണ്ടും അധികാരത്തിലേറുമെന്നാണ് എല്ലാ ദേശീയമാധ്യമങ്ങളും പറയുന്നത്. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഒരുവെല്ലുവിളിപോലും ഉയര്‍ത്താന്‍ സാധിച്ചില്ലെന്നാണ്  എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 

ടൈംസ് നൗ: ബിജെപി 71, കോണ്‍ഗ്രസ് 11, മറ്റുള്ളവര്‍8,

ജന്‍ കീ ബാത്ത്: ബിജെപി 57, കോണ്‍ഗ്രസ് 17, മറ്റുള്ളവര്‍16

ന്യൂസ് എക്‌സ്: ബിജെപി 77 , കോണ്‍ഗ്രസ് 11, മറ്റുള്ളവര്‍2

ടിവി 9 ഭാരത് വര്‍ഷ്: ബിജെപി 47 , കോണ്‍ഗ്രസ് 23, മറ്റുള്ളവര്‍20

 

 

 

    

 

       

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.