'മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവയ്ക്കില്ല; ; ഭൂരിപക്ഷം ഉണ്ടെങ്കില്‍ ആര്‍ക്കും ഗവര്‍ണറെ സമീപിക്കാം'; ശിവസേനയുടെ നിലപാടുകള്‍ തള്ളി അമിത് ഷാ

Wednesday 13 November 2019 9:02 pm IST

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവയ്ക്കാനാകില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുന്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദേഹം തന്നെയായിരിക്കും  മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിപദം പങ്കിടണമെന്നുള്ള ശിവസേനയുടെ ആവശ്യം പാര്‍ട്ടിക്ക് സ്വീകാര്യമല്ലാത്ത പുതിയൊരു കാര്യമാണ്. 

തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണ പരിപാടികളിലെല്ലാം പറഞ്ഞത് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ്. അന്ന് ഒരാളും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പുതിയൊരു കാര്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍പ് എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോള്‍ നിലപാട് മാറ്റി. ആരുടെയും പുറകെ നടന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്നും അദേഹം പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ എല്ലാവര്‍ക്കും ആവശ്യത്തിന് സമയം നല്‍കിയതിന് അതിനുശേഷമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും അമിത് ഷാ പറഞ്ഞു. 

ആരുടെയും അവസരം തള്ളാനല്ല രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംഖ്യ ഉണ്ടെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കണം. ആര്‍ക്കും ഇപ്പോഴും തടസ്സമില്ല. എന്നാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും അമിത് ഷാ പറഞ്ഞു. ശിവസേനയുമായി സഖ്യമാകാം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.