മകര പൊങ്കല്‍: നാളെ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി

Tuesday 14 January 2020 2:36 pm IST

തിരുവനന്തപുരം: മകര പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറു ജില്ലകള്‍ക്ക് നാളെ ( ജനുവരി 15-2020)അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് മകര പൊങ്കല്‍ ആഘോഷിക്കുന്നത്. പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ മകരമാസം ഒന്നാം തിയതി നടക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.