'ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രം, ലംഘിക്കുന്നവരുടെ വോട്ടവകാശം നിഷേധിക്കുന്ന നിയമം പാസാക്കണം'; ഇസ്ലാമിക രാഷ്ട്രങ്ങള്‍ വരെ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

Thursday 11 July 2019 4:51 pm IST

ന്യൂദല്‍ഹി:  ഒരു കുടുംബത്തിന് രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തരത്തിലുള്ള നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.  ഇത് ലംഘിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവ് ക്രമാതീതമായി ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവ് പ്രകൃതിവിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ശക്തമായ നിയമം ഇതിനായി പാസാക്കണം. ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കണം,' ഗിരിരാജ് സിംഗ് പറഞ്ഞു. ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും ജനസംഖ്യാ നിയന്ത്രണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.പക്ഷെ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാല്‍ അത് അപ്പോള്‍ മതങ്ങളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.