'മുസ്ലീം ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിക്കണം'; പുതിയ ജില്ല രൂപീകരിക്കണമെന്ന വിഘടനവാദം ഉയര്‍ത്തി മുസ്ലീം ലീഗ്

Thursday 20 June 2019 11:58 am IST

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി മുസ്ലീം ലീഗ്. കഴിഞ്ഞ ദിവസം ഈ ആവശ്യം നിയമസഭയില്‍ ഉയര്‍ത്താനുള്ള ലീഗ് എംഎല്‍എ കെ.എന്‍.എ ഖാദറിന്റെ നീക്കം എതിര്‍പ്പിനെത്തുടര്‍ന്നു വേണ്ടെന്നുവച്ചിരുന്നു യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ ഇങ്ങനെയൊരു നിര്‍ദേശം സഭയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞതോടെയായിരുന്നു പിന്‍മാറ്റം

ജനസംഖ്യാടിസ്ഥാനത്തില്‍ പുതിയ ജില്ല വേണമെന്ന ആവശ്യമാണ് ലീഗ് എഴുതി നല്‍കിയിരുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പേരു വിളിച്ചപ്പോള്‍  ഖാദര്‍ സീറ്റില്‍ ഇല്ലാത്തതിനെ തുടര്‍ന്നു അടുത്ത നടപടിക്രമത്തിലേക്കു സഭ കടക്കുകയായിരുന്നു. 2015ല്‍ ലീഗിന് പ്രാമുഖ്യമുള്ള ജില്ലാ പഞ്ചായത്ത് ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം പ്രധാന്യത്തോടെ ചര്‍ച്ച ചെയ്തു. മുസ്ലീം ജനസംഖ്യ പെരുപ്പം കാണിച്ച് വിഘടനവാദം ഉയര്‍ത്താനുള്ള ലീഗിന്റെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.