രാജസ്ഥാനില്‍ നിന്ന് ഒട്ടകത്തെ കടത്തിക്കൊണ്ട് വന്ന് കാശാപ്പ് ചെയ്തു; മലപ്പുറത്ത് രണ്ടു പേര്‍ അറസ്റ്റില്‍

Friday 18 October 2019 7:30 pm IST

മലപ്പുറം: കരുവാരകുണ്ടില്‍ ഒട്ടകത്തെ കശാപ്പ് ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരുവാരകുണ്ടില്‍  തരിശ് പെരുമ്പിലാന്‍ ഷൗക്കത്തലി(52), പെരിന്തല്‍മണ്ണ മേലേതില്‍ ഹമീദ്(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനില്‍നിന്നു കൊണ്ടുവന്ന ഒട്ടകത്തെ കശാപ്പ് ചെയ്ത് മാംസം വില്‍പന നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 12ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.  

ഒട്ടകത്തിന്റെ ഇറച്ചി വില്‍പന വിവാദമായതോടെ രണ്ടാമത് കൊണ്ടുവന്ന ഒട്ടകത്തെ തിരിച്ചുകൊണ്ടുപോയി. പാലക്കാട്ടുള്ള ഏജന്റുമാരാണ് ഒട്ടകത്തെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്. രാജസ്ഥാനില്‍നിന്ന് മറ്റു സംസ്ഥാനത്തേക്ക് ഒട്ടകത്തെ കടത്തുന്നതിന് നിരോധനമുള്ളതായി പോലീസ് പറയുന്നു.  രാജസ്ഥാനില്‍നിന്ന് പാലക്കാട്ട് എത്തിച്ച ഒട്ടകത്തെ പിന്നീട് ലോറിയില്‍ കരുവാരകുണ്ട് തരിശില്‍ കൊണ്ടുവന്നാണ് കശാപ്പ് ചെയ്തത്. കിലോയ്ക്ക് 500 രൂപ നിരക്കിലാണ് 250 കിലോഗ്രാം മാംസം വിറ്റത്. ഇതറിഞ്ഞതോടെയാണ് പോലീസെത്തി രണ്ടു പേരെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.