കര്‍ണാടകയില്‍ സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനി മരിച്ചു

Tuesday 20 February 2018 6:56 pm IST

കാഞ്ഞങ്ങാട് : കര്‍ണാടക സുള്ള്യയില്‍ സഹപാഠിയുടെ കുത്തേറ്റ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. കാസര്‍കോട് മുള്ളേരിയ ശാന്തിനഗര്‍ സ്വദേശിനി അക്ഷതയാണു മരിച്ചത്.

അക്ഷതയെ കുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച സഹപാഠി സുള്ള്യ സ്വദേശി കാര്‍ത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് വിട്ടു ടൗണിലേക്കു മടങ്ങവേ, കാര്‍ സ്ട്രീറ്റ് നഗറിലാണ് സംഭവം.

മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു അക്ഷത മരണപ്പെട്ടത്. സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളജിലെ രണ്ടാംവര്‍ഷ ബി.എസ്.എസി വിദ്യാര്‍ഥിനിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.