ബാരാമുള്ളയില്‍ ബോംബ് സ്‌ഫോടനം: മലയാളി ജവാന് വീരമൃത്യു

Tuesday 15 October 2019 2:07 pm IST

ശ്രീനഗര്‍: കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ അഭിജിത് (22) ആണ് അന്തരിച്ചത്. ബാരാമുള്ളയില്‍ പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അഭിജിത്ത് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

അഭിജിത്തിനൊപ്പം പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന സൈനികര്‍ക്കും പരിക്കേറ്റത്തായാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭ്യമായിട്ടില്ല. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിള്ള മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും. അഭിജിത്തിന്റെ പിതാവ് പ്രഹ്‌ളാദന്‍ ഗള്‍ഫിലാണ്. അമ്മ ശ്രീകല വീട്ടമ്മയാണ്. കസ്തൂരിയാണ് സഹോദരി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.