മോദി സര്‍ക്കാരിന്റെ ചുവടുമാറ്റം മലേഷ്യയെ സാമ്പത്തികമായി തകര്‍ത്തു; പാമോയില്‍ ഇറക്കുമതി തടഞ്ഞതോടെ കശ്മീര്‍ വിഷയത്തില്‍ അടവ് മാറ്റി മഹാതിര്‍ മുഹമ്മദ്; പ്രതികരിക്കാതെ ഭാരതം

Friday 18 October 2019 9:41 pm IST

കോലാലംപൂര്‍ : ജമ്മു കശ്മീര്‍ വിഷയത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയതോടെ പാമോയില്‍ ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതോടെ അടവ് മാറ്റാനൊരുങ്ങി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സി ബെര്‍നമയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ നയം മാറ്റി ഇന്ത്യയുടെമായി ചര്‍ച്ച നടത്താന്‍ മലേഷ്യന്‍ പ്രസിഡന്റ് മഹാതിര്‍ ബിന്‍ മുഹമ്മദ് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ യുഎന്‍ സമ്മേളനത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യന്‍ ആഭ്യന്തര കാര്യം എന്ന് ചൂണ്ടിക്കാട്ടി പാക് വാദങ്ങളെ തള്ളുകയാണ് ചെയ്തത്. എന്നാല്‍ മലേഷ്യന്‍ സര്‍ക്കാര്‍ പാക്കിസ്ഥാനെ പിന്തുണച്ച് രംഗത്ത് എത്തിയതോടെയാണ് ഇന്ത്യ ഇറക്കുമതി കുറയ്ക്കാന്‍ തീരുമാനിച്ചത്.

ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പ്രസിഡന്റ് മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവന. കശ്മീര്‍ വിഷയം പാക്കിസ്ഥാനുമായി ചേര്‍ന്ന് അത് പരിഹരിക്കണമെന്നുമാണ് മലേഷ്യ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയതോടെയാണ് കേന്ദ്രം എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ തീരുമാനം എടുത്തത്.  

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണയുടെ വിപണികളിലൊന്ന് ഇന്ത്യയാണ്. അതുകൊണ്ടു തന്നെ മലേഷ്യയില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിവര്‍ഷം 90 ലക്ഷത്തിലധികം ടണ്‍ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മുഖ്യമായും ഇറക്കുമതി ചെയ്തിരുന്നത്. 

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി വ്യാപാരികള്‍ അവസാനിക്കുകയും ചെയ്തു. ഇതോടെയാണ് മഹാതിര്‍ മുഹമ്മദ് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ മുന്നോട്ട് വന്നിരിക്കുന്നത്. അതേസമയം വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. 

യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇറക്കുമതി റദ്ദാക്കിയത് മലേഷ്യന്‍ സര്‍ക്കാരിനെ ഞെട്ടിച്ചു. വ്യാപാര ബന്ധം വേണ്ടെന്ന പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും വ്യാപാര, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ വ്യാപാര കേന്ദ്രങ്ങളെ രഹസ്യമായി അറിയിച്ചിരിക്കുകയാണ്. മലേഷ്യയുടെ വളര്‍ച്ചയ്ക്കും വ്യാപാരത്തിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയമാണ് മഹാതിറിനുള്ളത്. അതിനിടെ സമൂഹ മാധ്യമങ്ങളില്‍ ബോയ്ക്കോട്ട് മലേഷ്യ' എന്ന ഹാഷ്ടാഗില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.