ഫഹദ് ചിത്രം മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Saturday 18 January 2020 11:52 pm IST

ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കിയത്. നിരവധി താരങ്ങള്‍ ചിത്രത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് മാലിക്ക്. 27 കോടിയോലം മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിനായി ഫഹദ് ഗംഭീര മേക്ക് ഓവറാണ് നടത്തിയിരിക്കുന്നത്. മാലിക്ക് ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്ത്രതിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഏപ്രില്‍ ആദ്യവാരം ചിത്രം തീയേറ്ററുകളില്‍ എത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.