പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം നോതാവിനെ റിമാന്‍ഡ് ചെയ്തു

Wednesday 11 December 2019 8:52 am IST

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവ് പിടിയില്‍. മല്ലപ്പള്ളി ലോക്കല്‍ കമ്മിറ്റി നേതാവും തെള്ളിയൂര്‍ കാവ് സ്വദേശിയുമായ ജെയിംസാണ് അറസ്റ്റിലായത്. കായികാധ്യാപകന്‍ കൂടിയായ ഇയാള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതാണ് പരാതി. 

കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ജെയിംസ്. സംഭവത്തില്‍ കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. 

വിദ്യാര്‍ത്ഥിയെ കടന്നു പിടിച്ചതായി സ്‌കൂള്‍ അധികൃതര്‍ക്കാണ് ആദ്യം പരാതി ലഭിച്ചത്. പിന്നീട് പരാതി പോലീസിന് കൈമാറുകയായിരുന്നു. അതേസമയം പരാതി നല്‍കിയിട്ടും അന്വേഷിക്കാതെ അധികൃതര്‍ മനപ്പൂര്‍വ്വം അന്വേഷണം വൈകിച്ചതായും ആരോപണമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.