തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച് പ്രമുഖ മലയാളം വാര്‍ത്ത ചാനല്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം മറികടന്ന് എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടതിനെതിരെ പരാതി നല്‍കി ബിജെപി

Wednesday 23 October 2019 11:23 am IST

പാലക്കാട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രമുഖ മലയാളം വാര്‍ത്ത ചാനലിനെതിരെ പരാതി നല്‍കി ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയപരിധിക്കു മുമ്പ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വാര്‍ത്ത ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു ബിജെപി പാലക്കാട് ജില്ല അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം 6:30 വരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം നിലനില്‍ക്കെയാണ് ആരോപിതരായ പ്രമുഖ വാര്‍ത്ത ചാനല്‍ വൈകുന്നേരം 6:15ന് തങ്ങളുടെ എക്‌സിറ്റ് പോള്‍ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് പോളിംഗ് നടന്നുകൊണ്ടിരുന്ന കോന്നി നിയോജകമണ്ഡലത്തിന്റെ ഫലം പുറത്തു വിടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ദിനത്തില്‍ കേരളത്തില്‍ അനുഭവപെട്ട കനത്ത മഴകാരണം നിരവധി ബൂത്തുകളില്‍ 7:30 വരെ പോളിങ്ങ് നടന്നിരുന്നു. ഈ സമയത്ത് എക്‌സിറ്റ് പോള്‍ പുറത്തുവിട്ട് അവഷേശിക്കുന്ന വോട്ടര്‍മാരെ സ്വാധീനിക്കുകയും അതുവഴി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ബിജെപിയുടെ പരാതി. ആരോപണം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചാനല്‍ അധികൃതര്‍ നടത്തിരിക്കുന്നതെന്നും ബിജെപി പാലക്കാട് ജില്ല അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.