"മമ മലയാളം" കേരളത്തിലും പ്രവാസികൾക്കിടയിലും ശ്രദ്ധേയമാകുന്നു

Wednesday 30 October 2019 2:53 pm IST

കേരളത്തിന്റെ സംസ്കാരവും സൗന്ദര്യവും സൗരഭ്യവും കലാരൂപങ്ങളും രുചിഭേദങ്ങളും ഗൃഹാതുരതയും മറ്റു നയന മനോഹരമായകാഴ്ചകളും ഒപ്പിയെടുത്ത്, മനോഹരമായ ഗാനശകലങ്ങളിലൂടെ  കോർത്തിണക്കിയ വീഡിയോ ആൽബം "മമ മലയാളം"  കേരളത്തിലും പ്രവാസികൾക്കിടയിലും ശ്രദ്ധേയമാകുന്നു. മനോഹരമായ ഈ ദൃശ്യസംഗീത വിരുന്നു ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത് പ്രവാസിയായ അനൂപ് നായർ ആണ്. 

മധു ബാലകൃഷ്ണൻ, സൗമ്യ ഉണ്ണികൃഷ്ണൻ, ശ്രുതിനാഥ് എന്നിവർ പാടിയ ഗാനങ്ങൾ എഴുതിയത് അനൂപ് നായരും അൻതാരയും ചേർന്നാണ്. സംഗീതം അനൂപ്‌നായർ (കടപ്പാട് :ബിജു ജോൺ).  കവി പ്രൊഫസർ വി .മധുസൂദനൻ നായർ, ഡബ്ബിങ് ആർട്ടിസ്റ്റ്  ഭാഗ്യലക്ഷ്മി, നർത്തകി ദീപ കർത്താ എന്നിവരുടെ സാന്നിധ്യം മമ മലയാളത്തെ അനുഗ്രഹീതമാക്കിയിട്ടുണ്ട്. സന്ദീപ് മാറാടിയും പ്രസാദ് പണിക്കരുമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  

വീഡിയോ ആൽബം കാണാം:

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.