ഒടുവില്‍ മമ്മൂട്ടി ലിനുവിന്റെ കുടുംബത്തെ വിളിച്ചു; മാതാവിനെ അനുശോചനമറിയിച്ചു

Tuesday 13 August 2019 9:18 pm IST

കോഴിക്കോട്: പ്രളയ രക്ഷാപ്രവര്‍ത്തനതിനിടയില്‍ മരിച്ച സേവഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി മമ്മൂട്ടി. ലിനുവിന്റെ അമ്മയെ ഫോണില്‍ വിളിച്ച മമ്മൂട്ടി അനുശോചനമറിയിച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്ന് ലിനുവിന്റെ സഹോദരന് പറഞ്ഞു. ചെറുവണ്ണൂരിലെ ക്യാമ്പില്‍ നിന്ന് കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം ശനിയാഴ്ച രാവിലെ മുതല്‍ ലിനു അടക്കമുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ മൂന്ന് ബാച്ചുകളായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. 

യുവാക്കളുടെ സംഘം രണ്ട് തോണികളിലായി പുറപ്പെട്ടു ഉച്ചയോടെ ഇവര്‍ ഒന്നിച്ചപ്പോഴാണ് ലിലുവിനെ കാണാതായ വിവരം അറിഞ്ഞത്. ഉടന്‍ ഫയര്‍ഫോഴ്‌സ് റവന്യൂ അധികൃതരെയും അറിയിച്ച് തെരച്ചില്‍ തുടങ്ങി. രാത്രി ഒന്‍പതരയോടെയാണ് കൊല്ലേരിത്താഴം ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.