ശൃംഗാരഭാവത്തില്‍ മമ്മൂട്ടി; മാമാങ്കത്തില്‍ നിന്നുള്ള പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Wednesday 13 November 2019 11:29 am IST

മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളികളില്‍ ഏറെ ഗൃഹാതുരത്വമുണര്‍ത്തിയിരുന്നു. തുടര്‍ന്നുള്ള ട്രെയിലറിലും ഇതേ ആകാംഷ നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ ഇതാ പുതിയ ലുക്കില്‍ മലയാളി സമൂഹത്തെ ഒന്നാടങ്കം ഞെട്ടിച്ചിരിക്കുകയാണ് മെഗാ സ്റ്റാര്‍. സോഷ്യല്‍ മീഡിയയിലെ സംസാര വിഷയവും മമ്മുട്ടിയുടെ പുതിയ വേഷം തന്നെയാണ്.

സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സ്ത്രീ വേഷത്തിലുള്ള തന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. എം. പത്മകുമാറാണ് മാമാങ്കത്തിന്റെ സംവിധായകന്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് പറയുന്നത്. കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.