കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യനാകാന്‍ മമ്മുട്ടി; കറുത്ത കോട്ടിലെ ശൈലോക്കിന്റെ മാസ് ലുക്കിനു പിന്നാലെ ആരാധകര്‍ പുതിയ ചര്‍ച്ചയൊരുക്കി 'വണ്‍' ഫസ്റ്റ് ലുക്ക് പുറത്ത്

Monday 11 November 2019 11:18 am IST

 

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ടു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോസ്റ്റ് ചെയ്ത് മമ്മൂട്ടി. ശൈലോക്കിന്റെ ഫസ്റ്റ് ലുക്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് 24 മണിക്കൂര്‍ കഴിയുമുമ്പ് വണ്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി താരം. 

മമ്മുട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് നടന്നത്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ഈ ചിത്രത്തില്‍ 'കടയ്ക്കല്‍ ചന്ദ്രന്‍' എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബോബി സഞ്ജയാണ് തിരക്കഥ. ഗോപി സുന്ദറിന്റെ സംഗീതവും ആര്‍ വൈദി സോമസുന്ദരത്തിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റ് കൂട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കഴിഞ്ഞ ദിവസമാണ് കറുത്ത ഷര്‍ട്ടും കൂളിങ് ഗ്ലാസും വച്ച മാസ് ലുക്കിലുള്ള ശൈലോക്കിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി പങ്കുവച്ചത്. വന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് പുതിയ സിനിമായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.