'മാന്‍വേഴ്‌സസ് വൈല്‍ഡി'ല്‍ മോദി സഞ്ചരിച്ച ട്രക്കിങ് പാത ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിനോദ സഞ്ചാര പാതയാക്കുന്നു

Thursday 15 August 2019 11:34 am IST

ന്യൂദല്‍ഹി : 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സും   സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനും അതിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമൊരുങ്ങി ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്.

മാന്‍ വേഴ്‌സസ് വൈല്‍ഡ് എപ്പിസോഡില്‍ പ്രധാനമന്ത്രിയും ബെയര്‍ ഗ്രില്‍സും സന്ദര്‍ശിച്ച ട്രെക്കിങ് റൂട്ട് 'മോദി ട്രെയില്‍ എന്ന പേരില്‍ വികസിപ്പിച്ച് ദേശീയോദ്യാനമാക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകര്‍ഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പു മന്ത്രി സത്പല്‍ മഹാരാജ് പറഞ്ഞു.

സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സിനൊപ്പം മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ എപ്പിസോഡ് ഓഗസ്റ്റ് 12നാണ് സംപ്രേഷണം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.