വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വച്ച ഭീകരര്‍ കദ്രി മഞ്ചുനാഥ ക്ഷേത്രവും ലക്ഷ്യമിട്ടിരുന്നതായി സൂചന; പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു

Tuesday 21 January 2020 3:48 pm IST

 

മംഗളൂരു: വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വച്ച ഭീകരര്‍ കദ്രി മഞ്ചുനാഥ ക്ഷേത്രവും ലക്ഷ്യമിട്ടിരുന്നതായി സൂചന. പ്രതികളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. തിങ്കളാഴ്ച ഇയാള്‍ ഓട്ടോയില്‍ കയറിയത് കദ്രിയില്‍ നിന്നാണ്. ഇയാള്‍ തുളുവില്‍ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സിഐഎസ്എഫ് ജീവനക്കാര്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തിയിരുന്നു. ഓട്ടോയില്‍ എത്തിയ ഒരാള്‍ ഇന്‍ഡിഗോ ബുക്കിംഗ് സെന്ററിന് സമീപം ബാഗ് ഉപേക്ഷിച്ച് അതേ ഓട്ടോയില്‍ തന്നെ മടങ്ങുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഓട്ടോയുടെയും വ്യക്തിയുടെയും ചിത്രങ്ങള്‍ മംഗളൂരു പോലീസ് പുറത്തുവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.