മണിയന്‍ പിള്ളയുടെ മകന്‍ വിവാഹിതനായി; നാളെ സത്കാരം; തലസ്ഥാനം താരനിബിഡമാകും

Saturday 18 January 2020 11:22 am IST

തിരുവനന്തപുരം: സിനിമതാരം മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍  വിവാഹിതനായി.  ഐശ്വര്യ പി. നായര്‍ ആണ് വധു ഇന്നു രാവിലെ ശംഖുംമുഖം ദേവീക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങുകള്‍. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ പോറ്റിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഇരുകുടുംബത്തിലേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.അതേസമയം, നാളെ തിരുവന്തപുരത്ത് സുഹൃത്തുക്കള്‍ക്കും സിനിമ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കുമായി സത്കാരം ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം സിനിമയിലെ വന്‍താരനിര നാളെ തിരുവനന്തപുരത്ത് എത്തും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.