മഞ്ചേശ്വരത്ത് കള്ളവോട്ട്; മുസ്ലീംലീഗ് പ്രവര്‍ത്തകയെ കൈയോടെ പിടികൂടി; വ്യാജവോട്ട് തടഞ്ഞത് ബിജെപിയുടെ ബൂത്ത് ഏജന്റുമാര്‍

Monday 21 October 2019 1:49 pm IST

മഞ്ചേശ്വരം: കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മുസ്ലീംലീഗ് പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. അബൂബക്കറിന്റെ ഭാര്യാ നബീസ എന്ന സ്ത്രീയാണ് പിടിയിലായത്.  വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ഇവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ നല്‍കിയ സ്ലിപ്പ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ ബൂത്തിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്  പ്രിസൈഡിങ് ഓഫീസര്‍ മഞ്ചേശ്വരം പോലീസില്‍ വിവരം  അറിയിച്ചു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നബീസ കള്ളവോട്ട് ചെയ്യാന്‍ തന്നെയാണ് വന്നതെന്നും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. 

ബാക്രാവയല്‍ എയുപിഎസ് സ്‌കൂള്‍ളിലെ 42)ം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇതേ ബൂത്തില്‍ തന്നെ വോട്ടുണ്ടായിരുന്ന നബീസ എന്ന സ്ത്രീയുടെ പേരിലാണ് ഇവര്‍ കള്ളവോട്ടിന് ശ്രമിച്ചത്. പണ്ട് ഇവിടെ വോട്ട് ഉണ്ടായിരുന്ന നബീസ വിവാഹ ശേഷം മറ്റൊരു സ്ഥലത്തെ വോട്ടര്‍പട്ടികയിലാണുള്ളതെന്ന് ഏജന്റുമാര്‍ അറിയിച്ചു. നബീസയുടെ ഭര്‍ത്താവ് എല്‍ഡിഎഫ് പ്രവര്‍ത്തകനാണ്. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകയാണ് നബീസ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.