തമ്പാനൂരില്‍ ബസില്‍ കയറാന്‍ മഞ്ജു വാര്യര്‍ എത്തി; അമ്പരന്ന് ജനക്കൂട്ടം(വീഡിയോ)

Tuesday 21 January 2020 7:39 pm IST

 

തമ്പാനൂരില്‍ ബസില്‍ കയറാന്‍ ഓടിയെത്തുന്ന മഞ്ജു വാര്യരെ കണ്ട് ജനങ്ങള്‍ അമ്പരന്നു. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമായ ചതുര്‍മുഖന്റെ ഷൂട്ടിങായിരുന്നു ബസ്റ്റാന്റില്‍ നടന്നത്.ഷൂട്ടിംഗ് സാമഗ്രികള്‍ ഉണ്ടായിരുന്നെങ്കിലും മഞ്ജു വാര്യര്‍ എത്തുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പെട്ടെന്നാണ് ഒരു കാര്‍ എത്തുകയും മഞ്ജു വാര്യര്‍ ഇറങ്ങുകയും ചെയ്തത്. ഓടിവന്ന് കെഎസ്ആര്‍ടിസി ബസ്സിലേക്ക് ചാടിക്കയറുകയായിരുന്നു. മഞ്ജു വാര്യരെ തിരിച്ചറിഞ്ഞപ്പോള്‍ യാത്രക്കാര്‍ക്കും സന്തോഷമായി.

ഹൊറര്‍ ചിത്രമായിട്ടാണ് ചതുര്‍മുഖം എത്തുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടയിലെ ബസ്റ്റാന്റിലെ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പൊ ചര്‍ച്ചാ വിഷയം. മഞ്ജു വാര്യര്‍ തമ്പാന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലേക്ക് ചാടിക്കയറുന്നതാണ് വീഡിയോയിലുള്ളത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വീ എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.