മഞ്ജു വാര്യര്‍ക്ക് പരിക്ക്; അപകടം ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടെ

Thursday 9 January 2020 10:30 am IST

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക്. മഞ്ജു പ്രധാന വേഷത്തിലെത്തുന്ന ചതുര്‍മുഖം എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ കാലു വഴുതി നിലത്ത് വീഴുകയായിരുന്നു.

കാല്‍ ഉളക്കിയതിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്. പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജിസ്‌ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്ന ചിത്രത്തിനു രഞ്ജിത്ത് കമല ശങ്കര്‍,സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു. ചിത്രത്തില്‍ സണ്ണിവെയ്നാണ് നായകന്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.