കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇസ്ലാമിക ഭീകരവാദ സംഘടനകള്‍; തുടരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പിണറായി സര്‍ക്കാര്‍ മുക്കി

Wednesday 20 November 2019 10:34 pm IST

കൊച്ചി: സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് ഇസ്ലാം ഭീകരവാദ സംഘടനങ്ങളെന്ന്  ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  ഭീകരവാദ അനുയായികളും മാവോയിസ്റ്റ് നേതാക്കളും കൊച്ചിയില്‍ രഹസ്യ യോഗങ്ങള്‍ നടത്തി. എന്നാല്‍, ഈ  ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ എല്ലാ പിണറായി സര്‍ക്കാര്‍ പൂഴ്ത്തുകയായിരുന്നു. 

മാവോയിസ്റ്റുകളും ഇസ്ലാം ഭീകരവാദികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലതവണ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാറിനു മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. മാവോയിസ്റ്റുകളും ഇസ്ലാം ഭീകരവാദികളും തമ്മില്‍ നിരന്തരം ആശയ വിനിമയങ്ങള്‍ നടത്തുന്നതിന്റെ വിവരങ്ങളും, മാവോയിസ്റ്റുകളുടെ സാമ്പത്തിക സ്രോതസ്സായി ഭീകരവാദ സംഘടനകള്‍ മാറുന്നതിന്റെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കൈമാറിയത്തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്ലാം ഭീകരവാദ സംഘടനകള്‍ക്ക് ഫണ്ടെത്തിക്കുന്നവര്‍ തന്നെയാണ് ഇടത് ഭീകരരുടെയും സാമ്പത്തിക സ്രോതസ്സ്. ഇതിനു പുറമെ ഇസ്ലാം ഭീകരവാദ സംഘടനകള്‍ നേരിട്ടും ഇടത് ഭീകരര്‍ക്ക് പ്രവര്‍ത്തന ഫണ്ട് കൈമാറുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് മാവോയിസ്റ്റുകളുമായും ഇസ്ലാം ഭീകരവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ പൂഴ്ത്തിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കൂടിയായ മന്ത്രിമാര്‍ കമ്മിറ്റിയില്‍ ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാം ഭീകരവാദികളാണെന്ന പരാമര്‍ശവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ എത്തുന്നത്. എസ്ഡിപിഐ ,പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളും, മാവോയിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളുടെ പേരുകളില്‍ പലതവണ വേദി പങ്കിട്ടിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിക്കു വേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ പ്രധാന മാവോയിസ്റ്റുകളുമായി മുന്‍പ് കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയെന്നും തുടര്‍ന്നും സമാന രഹസ്യയോഗങ്ങള്‍ നടന്നിരുന്നതും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.