സുപ്രീംകോടതി

Wednesday 8 August 2018 2:17 pm IST

വിവാഹ ബന്ധങ്ങളുടെ ഊഷ്‌മളത നിലനിര്‍ത്തേണ്ടത്‌ ഭരണകൂടങ്ങളുടെ ചുമതലയല്ലെന്ന്‌ സുപ്രീംകോടതി.പരസ്‌പരം എത്രത്തോളം യോജിച്ചു പോകാന്‍ കഴിയുമെന്നതിനെ അടിസ്ഥാനമാക്കിയാണ്‌ വിവാഹ ബന്ധങ്ങളുടെ കെട്ടുറപ്പെന്നും കോടതി പറഞ്ഞു. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 വകുപ്പ്‌ റദ്ദാക്കണമെന്നാവശ്യപെട്ട്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതി നിരീക്ഷണം.വിവാഹ ബന്ധങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമായി തുടരണമെന്ന്‌്‌ കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നിയമങ്ങള്‍ ഇന്ത്യന്‍ സാമൂഹിക ഘടനയുമായി ഒത്തുപോകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബഞ്ചിന്‌ മുന്‍പാകെ വാദം പൂര്‍ത്തിയായി. കേസ്‌ കോടതി വിധി പറയാനായി മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.