31 കിലോമീറ്റര്‍ മൈലേജ് ഇനി സ്വപ്നമല്ല; മാരുതി സുസുക്കിയുടെ ആള്‍ട്ടോ സിഎന്‍ജി കേരളത്തിലും; അറിയാം വിലയും മറ്റു സവിശേഷതകളും

Tuesday 28 January 2020 5:51 pm IST

ന്ത്യന്‍ വാഹന വിപണിയിലെ വമ്പന്‍മാരായ മാരുതി സുസുക്കിയുടെ ആള്‍ട്ടോ സിന്‍എന്‍ജി കേരളത്തിലും. നാലരലക്ഷം രൂപയ്ക്ക് താഴെ മാത്രം വില വരുന്ന ആള്‍ട്ടോ സിഎന്‍ജി 31 കീ.മീ മൈലേജ് നല്‍ക്കുമെന്നാണ് കമ്പനിയുടെ വാദം. ഏതൊരു വാഹന ഉപയോക്താവും സ്വപ്‌നം കാണുന്ന ഇന്ധനക്ഷമതയാണ് മാരുതി നല്‍ക്കുന്നത്.

ബിഎസ് 6 നിലവാരത്തിലുള്ള സിഎന്‍ജി മോഡലിനു 41 ബിഎച്ച്പി കരുത്തും 69 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 800 സിസി ട്രൈസിലിണ്ടര്‍ എന്‍ജിനാണ്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 47.3 ബിഎച്ച്പി പവറുമാണ് അള്‍ട്ടോ സിന്‍എന്‍ജിയുടെ മറ്റ് പ്രത്യേകത. അള്‍ട്ടോ എല്‍എക്സ്ഐ, എല്‍എക്സ്ഐ(ഒ) എന്നീ രണ്ടു വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. യഥാക്രമം 4.32 ലക്ഷം രൂപയും 4.36 ലക്ഷം രൂപയുമാണ് സിഎന്‍ജി മോഡലുകളുടെ ദല്‍ഹി എക്സ്ഷോറൂം വില. 31.59 കീ.മീ മൈലേജ് നല്‍ക്കുന്ന പെട്രോള്‍ എന്‍ജിന്റെ ഉയര്‍ന്ന പ്രകടനത്തിനൊപ്പം കനത്ത സുരക്ഷ സംവിധാനങ്ങളും മാരുതി സുസുക്കി നല്‍ക്കും.

അതേസമയം, പുതിയ വിഎക്‌സ്‌ഐ+ അള്‍ട്ടോ മികച്ച കാര്യക്ഷമതയുമായാണ് ഉപയോക്തക്കള്‍ക്കു മുന്നില്‍ എത്തുന്നത്. എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുത്തന്‍ അള്‍ട്ടോ എത്തുന്നത്.  ബോഡി കൂടുതല്‍ ദൃഡമാക്കിയതിനൊപ്പം വാഹനത്തിന്റെ രൂപത്തിലും മാറ്റങ്ങളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.