അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി

Thursday 18 July 2019 3:45 pm IST

ലഖ്‌നൗ : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. മായവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റേയും ഭാര്യ വിചതെര്‍ ലതയുടേയും നോയിഡയിലെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. 

ബിനാമി ആക്ട് 1988 പ്രകാരം ദല്‍ഹി യൂണിറ്റ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു അതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്. 2017 മുതല്‍ ഇരുവര്‍ക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണം നടന്നു വരികയാണ്. 

ബിഎസ്പി ദേശീയ വൈസ്പ്രസിഡന്റായി മായാവതി കുമാറിനെ തെരഞ്ഞെടുത്തിരുന്നു. ഏഴ് ഏക്കറുകളിലായുള്ള ഭൂമിയാണ് കണ്ടുകെട്ടിയിരിക്കുന്നത്. ബിനാമി നിയമ പ്രകാരം ഏഴുവര്‍ഷം വരെ തടവും സ്വത്തിന്റെ മാര്‍ക്കറ്റ് വിലയുടെ 25 ശതമാനം വരെ പിഴയും ഒടുക്കാവുന്ന കുറ്റമാണ് കുമാറിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.