മഴ

Sunday 29 September 2019 11:36 am IST

പുഴയോരത്തെ പൂഴിമണലിലിരുന്ന് അവന്‍ എഴുതിയ കവിതകള്‍ ഏറെ മാറിയിരുന്നു. വരികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന നൊമ്പരം എന്റെ കണ്ണുകളെ അറിയാതെ ഈറനണിയിക്കുകയായിരുന്നു എങ്കിലും അവന്റെ കവിതകളില്‍ മഴയുടെ താളം ഞാനറിഞ്ഞു. ഒരുപക്ഷേ അവന്‍ ഏറെ പ്രണയിച്ചത് മഴയെ ആയിരിക്കണം. മുറ്റത്തെ മഴവെള്ളത്തിലൊഴുക്കിയ എന്റെ കളിവള്ളങ്ങള്‍ മുങ്ങിത്താഴുമ്പോള്‍ അവന്റെ മനസ്സ് മഴക്കൊപ്പം ദുരങ്ങളിലേക്ക് യാത്രയാവുകയായിരുന്നു. കാറ്റിലിളകുന്ന മുടിയിഴകളൊതുക്കി ജാലകത്തിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉള്ളം കാലിലൂടെ തണുപ്പ് അരിച്ചരിച്ച് കയറുകയായിരുന്നു - തുറന്നുകിടന്ന ചില്ലുപാളികളെ ചേര്‍ത്തടച്ച് കാറ്റ് പിന്‍വാങ്ങി. ജാലകത്തിനു പുറത്ത് അപ്പോഴും മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു:

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.