ഐ.എസ്.ആര്‍.ഒയ്ക്കും പ്രധാനമന്ത്രിക്കുമെതിരെ വ്യാജവാര്‍ത്തയുമായി ജമാ അത്ത് ഇസ്ലാമിയുടെ മാധ്യമസ്ഥാപനം; പ്രതിഷേധം ശക്തമായതോടെ വാര്‍ത്ത ഡിലീറ്റ് ചെയ്ത് മുങ്ങി

Monday 9 September 2019 5:03 pm IST

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വ്യാജ വാര്‍ത്തയുമായി ജമാ അത്ത് ഇസ്ലാമിയുടെ മാധ്യമ സ്ഥാപനമായ മീഡിയവണ്‍. ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ കൃത്യമായി ചന്ദ്രഉപരിതലത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ മേധാവിയെ ശാസിച്ചെന്ന രീതിയിലാണ് മീഡിയാ വണ്‍ വാര്‍ത്ത നല്‍കിയത്. 'മോദിയുടെ ആലിംഗനം നാടകമോ? ചന്ദ്രയാന്‍ ബന്ധം നഷ്ടമായപ്പോഴുള്ള ആദ്യ പ്രതികരണം പുറത്ത്' എന്ന തലകെട്ടില്‍ കൊടുത്ത വാര്‍ത്തയിലൂടെയാണ് മോദിക്കും ഐ.എസ്.ആര്‍.ഒയ്ക്കുമെതിരെ മീഡിയാ വണ്‍ വ്യാജ പ്രചരണം നടത്തിയത്. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ദിവസം ഫേസ്ബുക്കിന്റെ ഔദ്യോഗിക പേജിലും ഐസ്.എസ്.ആര്‍.ഒയും ചടങ്ങുകള്‍ പൂര്‍ണ്ണമായും ലൈവ് ചെയ്തിരുന്നു.

 ലൈവ് തുടങ്ങി 57.11 മിനിട്ടിനുള്ളില്‍ പ്രധാനമന്ത്രി ഇരുന്ന ഗാലറിയിലേക്ക് ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ എത്തുന്നതും അദേഹവുമായി ആശയ വിനിമയം നടത്തുന്നതും ലൈവില്‍ വ്യക്തമാണ്. തുടര്‍ന്ന് ഇരുവരും സ്‌പേസ് സെന്ററിലെ മിഷന്‍ കണ്‍ട്രോള്‍ റൂമില്‍ എത്തുകയും എല്ലാ ശാസ്ത്രജ്ഞരുമായി സംസാരിക്കുന്നത്. തുടര്‍ന്ന് എല്ലാവരോടും യാത്ര പറഞ്ഞ് പ്രധാനമന്ത്രി വിശ്രമത്തിനായി പോകുകയായിരുന്നു. എന്നാല്‍ ഇത് മറച്ചുവെച്ച് പ്രധാനമന്ത്രി ഇസ്രോ ചെയര്‍മാനെയും സംഘത്തെയും ശാസിച്ചെന്ന രീതിയില്‍ വ്യാജവാര്‍ത്ത പടച്ചുവിട്ടത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ മീഡിയാവണ്‍ വാര്‍ത്ത ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് വാര്‍ത്ത ഡിലീറ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ആഴ്ച ജര്‍മന്‍ ഭാരതീയരുടെ മുന്നില്‍ മലയാളികളുടെ വിലകളഞ്ഞ് മീഡിയാവണ്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ്   ആഗസ്റ്റ് 31ന് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റിനെതിരെയാണ് മീഡിയാവണ്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പരിപാടിയില്‍ ബീഫ് വിളമ്പുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി സംഘാടകര്‍ എത്തിയതോടെയാണ് ഇവരുടെ  വ്യാജ പ്രചരണം പൊളിഞ്ഞത്.  

കേരള സമാജത്തിന്റെ മെനുവിലെ വിഭവമായ ബീഫ് കറിക്കെതിരെ ഉത്തരേന്ത്യക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയെന്നും ഇതിനെ അനുകൂലിച്ചുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിലപാടിനെതിരെ സമാജം പ്രവര്‍ത്തകര്‍ പോലീസിനെ വിളിച്ചെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ പോലീസെത്തി ഇത് നിങ്ങളുടെ രാജ്യമല്ല എന്നു പറഞ്ഞ് ബീഫ് വിരോധികളെ ഓടിച്ചുവിട്ടുവെന്ന് പറഞ്ഞാണ് മീഡിയവണ്‍ വ്യാജവാര്‍ത്ത ചമച്ചത്. തുടര്‍ന്ന് നിയനടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചതോടെ ഇവര്‍ വാര്‍ത്ത ഡിലീറ്റ് ചെയ്യുകയായിരുന്നു.

 

ജര്‍മനിയിലെ ബീഫ് വിവാദം: ഭാരതീയരുടെ വിലകളഞ്ഞ് വ്യാജപ്രചരണവുമായി ജിഹാദി-കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍; നുണ പ്രചരിപ്പിച്ച് മലയാള മാധ്യമങ്ങള്‍; നിയമനടപടിയിലേക്ക് കടന്നതോടെ വാര്‍ത്തകള്‍ മുക്കി തുടങ്ങി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.