'ബാലസാഹേബ് സേനയില്‍ നിന്ന് സോണിയ സേനയിലേക്ക് ശിവസേന പരിണമിച്ചു'; ശിവസേനയുടെ നിലപാട് മാറ്റത്തെ പരിഹസിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി

Tuesday 12 November 2019 3:35 pm IST

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നിലപാട് മാറ്റത്തെ പരിഹസിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. ശിവസേന ഇന്ന് ബാലസാഹേബിന്റെ സേനയില്‍ നിന്ന് സോണിയ സേനയായിയെന്ന് ലേഖി ദേശീയ മാധ്യമത്തിനോട് പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസം തന്റെ അഭിപ്രായത്തിനു മാറ്റമില്ലെന്നതിന്റെ തെളിവായി ലേഖി ഇതേ വാക്കുകള്‍ ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ ഒറ്റകക്ഷിയായ ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണറെ ക്ഷണിച്ചത്. എന്നാല്‍ ബിജെപി പിന്‍തുണയുമായി ജയിച്ചുകേറിയ ശേഷം കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിച്ച ശിവസേനയുടെ നിലപാട് മാറ്റത്തെയാണ് മീനാക്ഷി ലേഖി പരിഹസിച്ചത്.എന്നാല്‍, ശിവസേനയും ഇപ്പോള്‍ സര്‍ക്കാറുണ്ടാക്കുന്നതില്‍ പരാജയപെട്ടത്തോടെ എന്‍സിപിക്ക് അവസരം നല്‍കിയിരിക്കുകയാണ് ഗവര്‍ണര്‍.

അതേസമയം, മുഖ്യമന്ത്രി പദത്തിനായി മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഹകരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ ശ്രമങ്ങളെ തകര്‍ത്ത് കോണ്‍ഗ്രസ് സഖ്യം രംഗത്തെത്തി.  വേണ്ട ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷത്തിരിക്കാനാണ് ആദ്യം എന്‍സിപി കോണ്‍ഗ്രസ് സഖ്യം തീരുമാനിച്ചത്. എന്നാല്‍ ഫലം പുറത്തുവന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയതോടെ എന്‍ഡിഎയില്‍ നിന്നും കണക്കുപറഞ്ഞ് സീറ്റ് ചോദിച്ചുവാങ്ങിയ ശിവസേന സഖ്യത്തില്‍ നിന്നും പുറത്തുപോയി എന്‍സിപിയെ സമീപിക്കുകയായിരുന്നു. 

 

സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കാമെന്ന് ശിവസേന അറിയിച്ചതോടെ എന്‍സിപി കോണ്‍ഗ്രസ് സഖ്യം മുഖ്യമന്ത്രി പദം ഭാഗിക്കണമെന്ന ആവശ്യം അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്. എന്‍സിപി ആദ്യം രണ്ടര വര്‍ഷത്തെ മുഖ്യമന്ത്രി പദമാണ് ശിവസേനയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പിന്തുണ ആവശ്യമാണ്. ഇതോടെ കോണ്‍ഗ്രസ്സും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് ശിവസേനയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് 7.30ന് മുമ്പാകെ അന്തിമതീരുമാനം അറിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്യാരി അറിയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.