വിദ്യാര്‍ഥി രാഷ്ടീയം ക്യാമ്പസുകളുടെ അച്ചടക്കം നശിപ്പിക്കും: പിണറായി സര്‍ക്കാരിനെതിരെ നിയമ നടപടിപടിയുമായി മെട്രോമാന്‍

Friday 13 December 2019 3:59 pm IST

കൊച്ചി: വിദ്യാര്‍ഥി രാഷ്രീയം വിപുലമാക്കി കൊണ്ടുവരാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമനടപടികള്‍ക്കൊരുങ്ങി മെട്രോമാന്‍ ഇ. ശ്രീധരന്‍. സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് അദ്ദേഹം. ഫൗണ്ടേഷന്‍ ഫോര്‍ റീസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് എന്ന സംഘടനയുടെ പേരിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സംഘടനയുടെ പ്രസിഡന്റാണ് ഇ. ശ്രീധരന്‍.

സര്‍ക്കാര്‍ തീരുമാനം നടപ്പിലാകുന്നതോടെ ക്യാമ്പസുകളുടെ അച്ചടക്കം നശിക്കുമെന്നും കലാലയങ്ങളിൽ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി രാഷ്രീയം ക്‌ളാസ്സുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും ഫൗണ്ടേഷന്‍ ഫോര്‍ റീസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

വിദ്യാര്‍ഥി രാഷ്രീയം പ്രോത്സാഹിപ്പിക്കുന്ന നിലപാടുമായി  സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.