പന്തികേടുള്ള യുവതികളാണ് ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി മണി

Thursday 28 November 2019 4:40 am IST

പത്തനാപുരം (കൊല്ലം): പന്തികേടുള്ള ചില യുവതികളാണ് ശബരിമലയില്‍ എത്താന്‍ ശ്രമിക്കുതെന്ന്  മന്ത്രി എം.എം. മണി. ആവശ്യമില്ലാത്തവര്‍ക്കൊന്നും സംരക്ഷണം നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രീംകോടതിയുടെ പഴയവിധി നിലനില്‍ക്കുമ്പോള്‍ ആരു വന്നാലും സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടായിരുന്നു. ആ വിധിയില്‍ ഉറച്ചുനില്‍ക്കാതെ ശബരിമല വിഷയം ഏഴംഗ ബെഞ്ചിന് വിട്ടതിനാല്‍ പഴയ വിധിക്ക് പ്രസക്തിയില്ല. 

അവസാന വിധി വരട്ടെ. എന്തായാലും കോടതിവിധി നടപ്പാക്കും. ജീവനും ശരീരത്തിനും ഭീഷണിയാകുമ്പോള്‍ ഒരു പൗരനെന്ന നിലയില്‍ ആരെയും സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മന്ത്രി എ.കെ. ബാലനെ കാണാന്‍ ബിന്ദു പോയത് മുഖ്യമന്ത്രി സ്ഥലത്തില്ലാത്തത് കാരണമാകാം. നിയമമന്ത്രിയായ ബാലനെ കണ്ട് സഹായം ചോദിക്കാനാകും ഉദ്ദേശിച്ചതെന്നും എം.എം. മണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.