'അയോധ്യാവിധിക്കെതിരെ കേരളത്തില്‍ കലാപം ഉണ്ടാക്കൂ'; കേസില്‍പ്പെടുന്നവര്‍ക്ക് നിയമസഹായം നല്‍കുമെന്ന് ഭീകരവാദി ഗ്രൂപ്പ്; കലാപത്തിന് ആഹ്വാനവുമായി തീവ്രമുസ്ലീം വിഭാഗം
തിരുവനന്തപുരം: അയോധ്യാവിധിക്കെതിരെ കലാപ ആഹ്വാനവുമായി തീവ്രവാദി കൂട്ടായ്മ. മൈനോരിറ്റി റൈറ്റ് വാച്ചെന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് കേരളത്തില്‍ കലാപത്തിനും പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിരിക്കുന്നത്. തര്‍ക്കഭൂമി ഏകപക്ഷീയമായി ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുത്ത സുപ്രീംകോടതി വിധിയെകുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ വ്യാജക്കേസുകള്‍ അടിച്ചേല്‍പ്പിക്കുന്നതായുള്ള റിപ്പോട്ടുകള്‍ വരുന്നു. കോടതിയെ വിമര്‍ശിക്കാനുള്ള പൗര സ്വാതന്ത്ര്യയത്തെ കടന്നാക്രമിക്കുന്ന പോലീസ് നീക്കം ദുരൂഹവും പ്രതിഷേദാര്ഹവുമാണ്. ഇത്തരം കേസുകള്‍ക്ക് മൈനോരിറ്റി റൈറ്റ് വാച്ചേഴ്സ് സൗജന്യ നിയമ സഹായം നല്‍കുമെന്നും minoritywach@gmail.com എന്ന ഇ മെയിലിലോ, 6282221289 എന്ന വാട്സാപ്പിലോ ബന്ധപ്പെടമമെന്നാണ് തീവ്രവാദ ഗ്രൂപ്പ് പറയുന്നത്.
കൂടാതെ ബാബറി മസ്ജിദ് ഭൂമിക്ക് വേണ്ടിയുള്ള സമരം അല്ല, നീതിക്കുവേണ്ടിയുള്ള സമരമാണ്, സുപ്രീംകോടതി വിധി രാഷ്ട്രീയ തീരുമാനമാണ്, ബാബരി മസ്ജിദ് പുതുക്കി പണിയുക തുടങ്ങിയ ആഹ്വാനങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. യുഎപിഎ, എന്‍ഐഎ ആക്ട് നപിന്വലിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റുകളും പാനായിക്കുളം എന്‍ഐഎ കേസില്‍ കുറ്റവിമുക്തവരായവര്ക്ക് സ്വീകരണം നല്കിയ ചിത്രങ്ങള്‍, വിഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്നു എന്നാണ് പേജില്‍ കാണുന്നതെങ്കിലും പോസ്റ്റുകളെല്ലാം കേരളത്തില്‍ നിന്നാണ് ചെയ്തിട്ടുള്ളത്.
അതേസമയം, അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ട മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മലപ്പുറം സ്വദേശികളായ മൂന്ന് പ്രവാസികള്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പാണ്ടിക്കാട് സ്വദേശി ജംഷീര്‍ മെഹവിഷ്, പെരിന്തല്‍മണ്ണ സ്വദേശി താജുദ്ദീന്, മഞ്ചേരി സ്വദേശി വാഹിദ് ബിന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഐപിസി 153എ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. പ്രകോപനപരമായി പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. ഇതോടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി മതസ്പര്‍ധ ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തവരുടെ എണ്ണം അഞ്ചായി.
മതസ്പര്‍ധ ഉളവാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കമന്റിട്ട രണ്ട് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. സെയ്ഫുദ്ദീന്‍ ബാബു, ഇബ്രാഹിം കുഞ്ഞിക്ക എന്നീ ഐ.ഡി.കള്‍ക്കെതിരെയാണ് കേസ്. അയോധ്യ വിഷയത്തിലെ പോസ്റ്റിനു താഴെയാണ് ഇവര്‍ കമന്റിട്ടത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയികരുന്നു. മാത്രമല്ല വെള്ളിയാഴ്ച മുതല്‍ തന്നെ എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരുന്നു.