'തീവ്രവാദികള്‍ക്ക് ഒരിക്കലും ഒത്താശ ചെയ്യില്ല'; മാപ്പ് എഴുതി നല്‍കി ഹുറിയത് നേതാക്കള്‍; ബോണ്ട് ഒപ്പിട്ടു വാങ്ങി വിഘടനവാദി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിച്ചു തുടങ്ങി

Saturday 21 September 2019 8:20 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ വിഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കശ്മീരില്‍ അറസ്റ്റിലായ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു തുടങ്ങി.  ഹുറിയത് നേതാവ് മിര്‍വയിസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെ ആറുപേര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് തടങ്കലില്‍ നിന്നും ഇവരെ മോചിപ്പിച്ചു കഴിഞ്ഞു. ഹുറിയത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പെടെ 6 പേര്‍ ഇതുവരെ ഇങ്ങനെ പുറത്തിറങ്ങി. നാഷനല്‍ കോണ്‍ഫറന്‍സിലെ 2, പിഡിപിയുടെയും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെയും ഒന്നു വീതം നേതാക്കള്‍ ഇങ്ങനെ പുറത്തിറങ്ങി. എന്നാല്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സജാദ് ലോണ്‍, പിഡിപി യൂത്ത് വിങ് നേതാവ് വഹീദ് പാര, ഐഎഎസ് വിട്ട് ഈയിടെ രാഷ്ട്രീയത്തിലെത്തിയ ഷാ ഫൈസല്‍ എന്നിവര്‍ ബോണ്ട് ഒപ്പിട്ടു മോചനം വേണ്ടെന്നു വ്യക്തമാക്കി. 

നാഷണല്‍ കോണ്‍ഫറന്‍സിലെ രണ്ടുപേരും, പിഡിപിയുടെയും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെയും ഒരു നേതാക്കള്‍ വീതമാണ് പുറത്തിറങ്ങിയത്. വിഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും ഇവര്‍ കരാര്‍ എഴുതി നല്‍കിയിട്ടുണ്ട്. താത്കാലിക ജയിലായി മാറിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്റര്‍ ഹോട്ടലിലാണ് ഇവരെ പാര്‍പ്പിച്ചത്. സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവരെയാണ് തടങ്കിലില്‍ വെച്ചിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.