ശിശുദിനം ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിനം; അതൊരു സുദിനം, സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മന്ത്രി എം.എം. മണി

Friday 15 November 2019 9:13 am IST

കട്ടപ്പന : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസമാണ് ശിശു ദിനമെന്ന് മന്ത്രി എം.എം. മണി. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മണിയുടെ ഈ വെള്ളി. 

ശിശുദിനത്തില്‍ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തുന്നതു പരാമര്‍ശിച്ചായിരുന്നു പ്രസംഗം. ഇന്നൊരു മഹത്തായ ദിനമാണെന്നും, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ഒരു സുദിനമാണെന്നായിരുന്നു മണിയുടെ പ്രസ്താവന. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിനും അതിനെ മുന്നോട്ടു നയിക്കുന്നതിനും നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്നും മണി പറഞ്ഞു.

ദീര്‍ഘനാള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഈ മഹാസമ്മേളനം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.