ഇങ്ങനെ പോയാല്‍ എന്നേയും നിങ്ങളേയും പ്രധാനമന്ത്രിയേയും വരെ കൊല്ലും; ഹൈദരാബാദില്‍ പ്രതികളെ വെടിവച്ചു കൊന്നസംഭവത്തെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി

Sunday 8 December 2019 12:23 pm IST

തിരുവനന്തപുരം : ഹൈദരാബാദില്‍  വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി. കുറ്റാരോപിതരായ നാലുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ല. തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും. വെടിവയ്പ്പ് ശീലമാക്കിയാല്‍ ആരെയും കൊല്ലുന്ന അവസ്ഥയില്‍ എത്തും. ഇങ്ങനെ പോയാല്‍ എന്നെയും കൊല്ലും, നിങ്ങളെയും കൊല്ലും, പ്രധാനമന്ത്രിയെ വരെ കൊല്ലും. എന്നാല്‍, മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതില്‍ ഇതേ അഭിപ്രായമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മന്ത്രി ഒളിച്ചോടി. 

ടയര്‍ വിവാദത്തില്‍ തന്റെ ഭാഗം ഒഴിവാക്കിയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.യാത്ര ചെയ്യുന്നുവെന്നല്ലാതെ വണ്ടിയുമായി യാതൊരു ബന്ധവും തനിക്കില്ല. പിന്നെ പൂജിക്കാനല്ലല്ലോ വണ്ടിയുടെ ടയര്‍ വെച്ചേക്കുന്നത്. അപ്പോള്‍ ടയര്‍ തേയും, അത് മാറ്റും. ഞാനതിന് അഞ്ച് പൈസ പോലും കൈപ്പറ്റാറില്ലെന്നും വേറെ ആരെങ്കിലും കൈപ്പറ്റുന്നോ എന്ന് അറിയില്ലെന്നും മന്ത്രി മണി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.