പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അര്‍ജുനനെയും കൃഷ്ണനനെയും പോലെ; കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി രജനീകാന്ത്‌

Sunday 11 August 2019 2:48 pm IST

ചെന്നൈ:  ജമ്മു കശ്മീരിന്റെ സ്വയംഭരണ പദവി എടുത്തുമാറ്റി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രശംസിച്ച് നടന്‍ രജനികാന്ത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ കാശ്മീര്‍ ദൗത്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പാര്‍ലമെന്റില്‍ അമിത് ഷാ നടത്തിയ പ്രസംഗം വളരെ മനോഹരമായിരുന്നു. അമിത് ഷായും മോദിയും കൃഷണനെപ്പോലെയും അര്‍ജുനനെപ്പോലെയുമാണ്. എന്നാല്‍ ഇതില്‍ അര്‍ജുനന്‍ ആരാണെന്നും കൃഷ്ണന്‍ ആരാണെന്നും മോദിക്കും ഷായ്ക്കും മാത്രമേ അറിയുകയുള്ളൂ എന്നും രജനികാന്ത് പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു പുസ്തക പ്രകാശനം. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ അമിത് ഷാ പുസ്തകം പുറത്തിറക്കി.മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഡെപ്യൂട്ടി ഒ പനീര്‍ശെല്‍വവും പങ്കെടുത്ത പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു അമിത് ഷാ.

ആത്മീയതയുടെ പാതയിലുള്ള വ്യക്തിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് താന്‍ എല്ലായ്‌പ്പോഴും ആശ്ചര്യപ്പെടാറുണ്ട.് വെങ്കയ്യ ജി ഒരു ആത്മീയ വ്യക്തിയാണ്, അദ്ദേഹം എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് എനിക്കറിയില്ല. വെങ്കയ്യ ജിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത അസാധാരണമാണ്. സുഹൃത്തുക്കളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം,''രജനികാന്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.