വ്യോമനിരീക്ഷണം വീണ്ടും തുടങ്ങി; അടിയന്തര സഹായം 760 കോടി രൂപയായി

Saturday 18 August 2018 10:29 am IST

കൊച്ചി: മോശം കാലാവസ്ഥമൂലം തിരിച്ചിറക്കിയ ഹെലികോപ്ടറില്‍ വീണ്ടും പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തുന്നു. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും മറ്റുമായി ചേര്‍ന്ന് നടത്തിയ കൂടിയാലോചനയ്ക്ക് ശേഷം അടിയന്തര സഹായമായി 500 കോടി രൂപകൂടി പ്രധാനമന്ത്രി അനുവദിച്ചു. ഇതോടെ അടിയന്തര കേന്ദ്ര സഹായം 760 കോടിയായി.

വ്യോമ നിരീക്ഷണത്തിനു ശേഷം ദല്‍ഹിയിലെത്തിലാലുടന്‍ വിശദ വിശകലനത്തിന് ശേഷം സംസ്ഥാനം ആവശ്യപ്പെടുന്ന സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു. സംസ്ഥാനത്തിന് നിലവിലുള്ള വിവിധ കേന്ദ്ര സഹായ ധനത്തില്‍ ഏതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

കേരളത്തിന് പ്രത്യേക വെള്ളപ്പൊക്കക്കെടുതി സഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ആലോചനയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.