വീണ്ടും മോദിയുടെ നയതന്ത്ര വിജയം; ബഹ്‌റിന്‍ ജയിലില്‍ കഴിയുന്ന 250 ഇന്ത്യക്കാരെ മോചിപ്പിക്കും; നിരവധി മലയാളികളും ഇനി സ്വതന്ത്രര്‍

Sunday 25 August 2019 1:22 pm IST

മനാമ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ഇടപെടല്‍ വീണ്ടും വിജയത്തിലേക്ക്. ബഹ്‌റിന്‍ സന്ദര്‍ശിക്കുന്ന മോദി അവിടുത്തെ ഭരണാധികാരി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ബഹ്‌റിന്‍ ജയിലുകളില്‍ കഴിയുന്ന  250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കി. ഈ തീരുമാനത്തോടെ നിരവധി മലയാളികളടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തടവുകാര്‍ സ്വതന്ത്രരാകും. 

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇടപെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മോചനം സാധ്യമാകില്ല. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍  ഇന്ത്യന്‍ അംബാസിഡര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കി. നരേന്ദ്രമോദിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദും രൂപം കൊടുത്ത രാജ്യാന്തര സോളര്‍ അലയന്‍സ് പദ്ധതിയുമായി ബഹ്‌റിന്‍ സഹകരിക്കും. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ബഹ്‌റിന്‍ ഭരണാധികാരി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി ചര്‍ച്ച നടത്തിയത്.  കൂടാതെ ബഹിരാകാശ സാങ്കേതികവിദ്യ, സൗരോര്‍ജം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും ബഹ്‌റിനും ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്‌റിനിലെ നാഷണല്‍ സ്‌പേസ് സയന്‍സ് ഏജന്‍സിയും തമ്മില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കും കരാറായി. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.