സ്വാതന്ത്ര്യദിനത്തില്‍ വാജ്‌പേയിയെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു

Wednesday 15 August 2018 7:56 pm IST
ഇന്ന് സ്വാതന്ത്ര്യ ദിനമായതിനാല്‍ വാജ്‌പേയിയെ സന്ദര്‍ശിക്കാന്‍ മോദി തീരുമാനിക്കുകയായിരുന്നു.

ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ മുന്‍പ്രധാനമന്ത്രി, ഭാരതരത്‌നം അടല്‍ ബിഹാരി വാജ്‌പേയിയെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ആശംസയറിയിച്ചു. മന്ത്രി സ്മൃതി ഇറാനിയും ഒപ്പമുണ്ടായിരുന്നു. 

ജൂണ്‍ 11 മുതല്‍ വാജ്‌പേയി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. ദീര്‍ഘനാളായി വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായ അദ്ദേഹത്തെ, നെഞ്ചില്‍ കഫക്കെട്ടും ശ്വാസതടസവും രൂക്ഷമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയിരുന്നത്. 

പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ശേഷം പ്രധാനമന്ത്രി മോദി, വാജ്‌പേയിയുടെ ആരോഗ്യകാര്യങ്ങള്‍ അന്വേഷിക്കാന്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നില്ല. ഇന്ന് സ്വാതന്ത്ര്യ ദിനമായതിനാല്‍ വാജ്‌പേയിയെ സന്ദര്‍ശിക്കാന്‍ മോദി തീരുമാനിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.