മനോരമ ചാനലിന്റെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി; വാ തുറന്നാല്‍ മോദിയെ ആക്ഷേപിക്കുന്ന അവതാരകയുള്ള ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ അവോയ്ഡ് മനോരമ ഹാഷ് ടാഗ് ട്രെന്‍ഡിങ്

Friday 23 August 2019 1:01 pm IST

തിരുവനന്തപുരം: ഓഗസ്റ്റ് 30ന് മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നത് നരേന്ദ്ര മോദി ആയിരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. ന്യൂദല്‍ഹിയില്‍ നിന്നു തത്സമയം ആകും മോദി പരിപാടി ഉദ്ഘാടനം ചെയ്യുകയെന്നായിരുന്നു പ്രഖ്യാപനം. ഇതു ചാനല്‍ പരസ്യമായി പുറത്തുവിടുകയും ചെയ്തു. എന്നാല്‍, ഇതിനു ശേഷം ഈ സോഷ്യല്‍മീഡിയയില്‍ ചാനല്‍ പരിപാടി മോദി ഉദ്ഘാടനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഒരു ക്യാംപെയ്ന്‍ തുടങ്ങിയിരുന്നു.

ചാനല്‍ ബിജെപി നേതാക്കളെ നിരന്തരം വേട്ടയാടിയിട്ടുണ്ടെന്നും ചാനലിലെ ഒരു വാര്‍ത്താ അവതാരക വാ തുറന്നാല്‍ മോദിയെ ആക്ഷേപിക്കുക മാത്രമാണ് ചെയ്യുകയെന്നുമാണ് മോദി ആരാധകരുടെ വിമര്‍ശനം. ദേശീയ തലത്തിലടക്കമുള്ള ബിജെപി നേതാക്കളുടെ സോഷ്യല്‍മീഡിയ പേജുകളില്‍ പരിപാടില്‍ നിന്നു മോദിയെ പിന്‍മാറ്റണമെന്ന അഭ്യര്‍ഥന സജീവമാണ്. ഒപ്പം, ട്വിറ്റര്‍ ട്രെന്‍ഡിങ് പട്ടികയില്‍ അവോയ്ഡ് മനോരമ ഹാഷ് ടാഗും ഇടം പിടിച്ചിട്ടുണ്ട്. മോദിയുടെയും അദ്ദേഹത്തിന്റെ ഓഫിസിന്റേയും ട്വിറ്റര്‍ പേജുകളിലാണ് മോദി ആരാധകരുടെ രോഷപ്രകടനം. ഇതോടെ ബിജെപിയുമായി ബന്ധമുള്ള എല്ലാ ട്വിറ്റര്‍ പേജുകളിലും ഈ ഹാഷ് ടാഗ് വന്‍തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.