പര്‍വ്വതപ്രദേശങ്ങളുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിദിനം 1.5 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നു; ദേശീയ ഹൈവേ പാതാ നിര്‍മാണങ്ങള്‍ മോദി സര്‍ക്കാര്‍ വേഗത്തിലാക്കി

Tuesday 19 November 2019 3:36 pm IST

ന്യൂദല്‍ഹി : മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പര്‍വ്വത പ്രദേശങ്ങള്‍ കൂടുതലായുള്ള വടത്തു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹൈവേ പാത നിലവാരം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ 2014 മുതലാണ് റോഡ് ഗതാഗത സൗകര്യങ്ങളില്‍ വികസനം ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ രാജ്യത്ത് മൊത്തം പ്രതിദിനം 30 കിലോമീറ്റര്‍ വീതം റോഡ് നിര്‍മാണം നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന 2009- 2014 കാലളയവിനെ അപേക്ഷിച്ച് മോദി അധികാരത്തില്‍ എത്തിയതോടെ പ്രതിദിനം 1.5 കിലോമീറ്റര്‍ വീതം റോഡ്  മോദി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പണിയുന്നുണ്ട്. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് 0.6 കിലോമീറ്റര്‍ വീതമാണ് റോഡ് നിര്‍മാണം നടത്തിയിരുന്നത്. 2014 മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവിലെ റോഡ് ഗതാഗത നിര്‍മാണത്തിന്റേതാണ് ഈ കണക്കുകള്‍. ഗതാഗത വകുപ്പ് മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. 

നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ( എന്‍എച്ച്എഐ) ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍(ബിആര്‍ഒ) തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലാണ് ഈ നിര്‍മാണങ്ങള്‍ നടത്തുന്നത്. കൂടാതെ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 2014- 2019 കാലയളവില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായി 2731 ദേശീയ ഹൈവേകളും നിര്‍മിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന 2009- 2014 കാലയളവില്‍ ഇത് 1079.25 കിലോമീറ്റര്‍ മാത്രമായിരുന്നു. 

അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തില്‍ റോഡ് വികസനത്തില്‍ വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. ഈ  കാലയളവില്‍ ആസാമിലാണ് ഏറ്റവും കൂടുതല്‍ റേഡ് വികസനം ഉണ്ടായിരിക്കുന്നത്. 2014- 2019 കാലയളവില്‍ 2731 കിലോമീറ്റര്‍ ഹൈവേ പൂര്‍ത്തിയാക്കിയപ്പോള്‍ ഇതില്‍ 1,011 കിലോമീറ്ററും ആസാമിലാണ് നിര്‍മിച്ചത്. അരുണാചല്‍ പ്രദേശാണ് രണ്ടാമത് 851 കിലോമീറ്റര്‍ റോഡാണ് നിര്‍മിച്ചിട്ടുള്ളത്. 373 കിലോമീറ്റര്‍ ഹൈവേ നിര്‍മിച്ച് മണിപ്പൂര്‍ പട്ടികയില്‍ മൂന്നാമതായും ഇടം പിടിച്ചിട്ടുണ്ട്. 

രാജ്യത്തെ റോഡ് നിര്‍മാണ വികസനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തിയതോടെ പുതിയൊരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയാണ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുന്നത്. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ താഴ്‌വര പ്രദേശങ്ങളിലെ റോഡ് നിര്‍മാണങ്ങള്‍ ഈ സമിതിയാണ് ഏകോപിപ്പിച്ച് നടത്തുന്നത്. 

അതിനിടെ 12000 കിലോമീറ്റര്‍ റോഡ് നിര്‍മാണം നടത്തുന്നതിനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി 1,90,000 കോടിയുടെ ചെലവാണ് ഈ നിര്‍മാണത്തിലൂടെ പ്രതീക്ഷിക്കുന്നത്. 2006ല്‍ യുപിഎ സര്‍ക്കാരും ഇത്തരത്തില്‍ ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ വെറും 7429 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കാന്‍ മാത്രമാണ് ഇവര്‍ക്കു സാധിച്ചത്. കൂടാതെ പദ്ധതി പൂര്‍ത്തിയാക്കിയെടുക്കാനും കാലതാമസം നേരിട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.